ബെർലിൻ: ജപമാല മാസത്തോടനുബന്ധിച്ച് 7 ദിവസം നീണ്ടു നിന്ന ജപമാല യജ്ഞം സംഘടിപ്പിച്ച് കെ.സി.വൈ.എൽ ജർമ്മനി . ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടത്തിയ ജപമാലയിൽ 70 അംഗങ്ങൾ വീതം ദിവസവും പങ്കാളികളായി. ജപമാലയാകുന്ന ആയുധം മുറുകെ പിടിച്ചു കൊണ്ട് പരിശുദ്ധ അമ്മയോടുള്ള ഭക്തിയും വിധേയത്വവും പ്രകടിപ്പിക്കാനും , നൽകിയ അനുഗ്രഹങ്ങൾക്ക് ദൈവത്തോട് നന്ദി പറയുവാനും കൂടുതൽ അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിക്കാനും യുവജനങ്ങൾ ഒന്നിച്ചണിച്ചേർന്നപ്പോൾ അത് മനോഹരമായ ആത്മീയ അനുഭവമായി.
ജി.കെ.സി.വൈ.എൽ ൻ്റെ 6 യൂണിറ്റുകൾ ഒരോ ദിവസവും നിയോഗം വെച്ച് ജപമാല നയിച്ചപ്പോൾ, ഏഴാം ദിനം ജി.കെ.സി.വൈ.എൻ സെൻട്രൽ കമ്മിറ്റിയും വിശ്വാസ പരിശീലന രംഗത്തെ കുട്ടികളും ജപമാല നയിച്ചു. ജപമാലയുടെ ഏഴാം ദിവസം കെ.സി.വൈ.എൽ കോട്ടയം അതിരൂപത ചാപ്ലിയൻ ഫാ. റ്റീനേഷ് പിണർക്കയിൽ സന്ദേശവും ആശീർവാദവും നൽകി. ഫാ. ബിനോയി കൂട്ടനാൽ, ഫാ. ജിതിൻ വളാർക്കാട്ട്, ഫാ. സജി തോട്ടത്തിൽ, ഫാ. ജെന്നീസ് വെച്ചുവെട്ടിക്കൽ, ഫാ ജോസ് ചിറയിൽപുത്തൻപുര , ഫാ. ബിനീഷ് മാൻങ്കോട്ടിൽ എന്നിവർ മറ്റു ദിവസങ്ങളിൽ സന്ദേശവും അശീർവാദവും നൽകി. ജി.കെ.സി.വൈ.എൽ പ്രസിഡൻ്റ് നിധിൻ ഷാജി, യൂണീറ്റ് പ്രസിഡൻ്റുമാർ അലക്സ്, അജീന, അൻസൺ, ജെൻസി ,ജബിൻ, മെറിൻ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ജപമാലക്ക് നേതൃത്വം നൽകി