*കെ.സി.വൈ.എൽ ജർമ്മനിയുടെ ആദ്യ യൂണിറ്റ് ബെർലിനിൽ സ്ഥാപിതമായി.*

The inauguration of the first unit of KCYL GERMANY and BBQ party in Berlin

· 1 min read
*കെ.സി.വൈ.എൽ ജർമ്മനിയുടെ ആദ്യ യൂണിറ്റ് ബെർലിനിൽ സ്ഥാപിതമായി.*

ബെർലിൻ/ ജർമ്മനി:ജർമനിയിലെ വിവിധ ഭാഗങ്ങളിൽ കുടിയേറിയിരിക്കുന്ന ക്നാനായ യുവജനങ്ങളെ ഒരുമിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ കെ.സി.വൈ.എൽ ജർമ്മനിയുടെ ആദ്യത്തെ യൂണിറ്റ് 03/09/2023-ൽ ബെർലിനിൽ സ്ഥാപിതമായി.

ബെർലിൻ യൂണിറ്റിന്റെ സ്ഥാപനവും, ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തുക എന്ന ലക്ഷ്യത്തോടെ ഉച്ചയ്ക്ക് ഒരു മണിയോടെ ബെർലിനിലെ Tempelhof   പാർക്കിൽ വെച്ച് യോഗം ചേരുകയുണ്ടായി.. ഏകദേശം ഇരുപതോളം പേർ പങ്കെടുത്ത യോഗത്തിൽ വെച്ച് ജർമ്മൻ കെ.സി.വൈ.എൽ ചരിത്രത്തിലെ തന്നെ ആദ്യത്തെ കെ.സി.വൈ. എൽ യൂണിറ്റ് സ്ഥാപിക്കുകയും, Unit  ഭാരവാഹികളെ  ഏകകണ്ഠമായി തിരഞ്ഞെടുക്കുകയും ചെയ്തു.

പ്രസിഡൻ്റായി ജബിൻ ജെയിംസ് കളരിക്കൽ, വൈസ് പ്രസിഡന്റ് - ജെഫിൻ ജോസഫ് പുത്തൻപറമ്പ് , സെക്രട്ടറി- അഞ്ജു സിജോ ഉറുമ്പിൽ , ജോയിന്റ് സെക്രട്ടറി- എൽജു സുനിൽ കീനൻ പടവുപുരയ്ക്കൽ , ട്രഷറർ -റിനോ പീറ്റർ ചക്കാലപറമ്പിൽ, പ്രോഗ്രാം കോർഡിനേറ്റർ -തോബിയാസ് തോമസ് പറപ്പളളിൽ, ഡിജിറ്റൽ മീഡിയ അഡ്മിനിസ്ട്രേറ്റർ- ഫെലിക്സ് ഫ്രാൻസിസ് പടവെട്ടുംകാലായിൽ , എന്നിവർ ചുമതല ഏറ്റെടുത്തു.

Central committee യിൽ നിന്നും ഡിജിറ്റൽ മീഡിയ & ഐ.ടി അഡ്വൈസർ ആയ ബോണി സൈമൺ പുതിയ ഭാരവാഹികളെ എല്ലാവർക്കുമായി  പരിചയപ്പെടുത്തി.

പുതിയതായി വന്ന Berlin KCYL അംഗങ്ങളെ സ്വാഗതം ചെയ്യുകയും , എല്ലാവരും പരസ്പ്പരം പരിചയപെടുകയും ചെയ്തു.പിന്നീട് പലതരത്തിലുള്ള ഗെയിംസുകൾ നടത്തുകയും,പാട്ടുകൾ പാടിയും, ഡാൻസുകൾ കളിച്ചും എല്ലാവരും ചേർന്ന് പ്രോഗ്രാം മിഴിവുറ്റതാക്കി. അതിനു ശേഷം BBQ പാർട്ടി നടത്തുകയും 9 മണിയോടുകൂടി യോഗം അവസാനിക്കുകയും ചെയ്തു.