കെ.സി.വൈ.എൽ ജർമ്മനിയുടെ നാലാമത് സ്ഥാപക ദിനാചരണവും , വെബ്സൈറ്റ് ഉദ്ഘാടനവും അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് നിർവഹിച്ചു

ബെർലിൻ : കെ.സി.വൈ.എൽ ജർമ്മനിയുടെ നാലാമത് സ്ഥാപകദിന ദിനാചരണവും വെബ്സൈറ്റ് ഉദ്ഘാടനവും അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് നിർവഹിച്ചു.കെ.സി.വൈ.എൽ ജർമ്മനിയുടെ നാലുവർഷത്തെ വിജയകരമായ ചരിത്ര യാത്ര അതിന്റെ ജന്മസ്ഥലമായ ബെർലിനിൽ വച്ച് ആഘോഷിക്കുവാൻ

· 1 min read
കെ.സി.വൈ.എൽ ജർമ്മനിയുടെ നാലാമത് സ്ഥാപക ദിനാചരണവും , വെബ്സൈറ്റ് ഉദ്ഘാടനവും അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് നിർവഹിച്ചു

ബെർലിൻ : കെ.സി.വൈ.എൽ ജർമ്മനിയുടെ നാലാമത് സ്ഥാപകദിന ദിനാചരണവും വെബ്സൈറ്റ് ഉദ്ഘാടനവും അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് നിർവഹിച്ചു.കെ.സി.വൈ.എൽ ജർമ്മനിയുടെ നാലുവർഷത്തെ വിജയകരമായ ചരിത്ര യാത്ര അതിന്റെ ജന്മസ്ഥലമായ ബെർലിനിൽ വച്ച് ആഘോഷിക്കുവാൻ യുവജനങ്ങൾ ഒത്തുകൂടി .നാളിതുവരെ കെ.സി.വൈ.എൽ ജർമ്മനി വഴി ക്നാനായ യുവജനങ്ങൾക്കും , കുടുംബങ്ങൾക്കും ലഭിച്ച അനുഗ്രഹങ്ങളെ പ്രതി നന്ദി അർപ്പിച്ചു കൊണ്ട് ബെർലിൻ സെൻറ് ക്ലമസ് ദേവാലയത്തിൽ സ്പിരിച്ചൽ അഡ്വൈസർ ഫാദർ ബിനോയ് കുട്ടനാലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടുകൂടി ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു. ജർമനിയിലെ ക്നാനായ യുവജനങ്ങളെ തങ്ങളുടെ വിശ്വാസത്തിലും പൈതൃകത്തിലും ബന്ധിപ്പിക്കാനും ഒന്നിപ്പിക്കാനും ,കെ.സി.വൈ.എൽ ജർമനിയുടെ വിവിധ പ്രവർത്തനങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ആശയത്തോട് കൂടി ജി.കെ.സി.വൈ.എൽ ഡിജിറ്റൽ മീഡിയ & ഐടി അഡ്വൈസർ ബോണി സൈമൺ ഈഴറാത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച കെസിവൈഎൽ  ജർമ്മനിയുടെ വെബ്സൈറ്റ് (www.kcylgermany.com) ഉദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ ജോസഫ്  പണ്ടാരശ്ശേരി പിതാവ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. " ക്നായ് തൊമ്മനും ഉറഹാമാർയൗസേപ്പും ചേർന്ന സംഘം  കൊടുങ്ങല്ലൂരിൽ വന്നപ്പോൾ ധൈര്യപൂർവ്വം കൂട്ടായ്മയിൽ അവർ ഒരുമിച്ച് നിന്ന് യാത്ര ചെയ്തപ്പോഴാണ് ക്നാനായ സമുദായം ഇന്ന് ഈ വളർച്ച കൈവരിച്ചിരുന്നത്. ഏതു പ്രതിസന്ധിയിലും തളരാതെ ഒരുമിച്ച് , കൂട്ടായ്മയിൽ , സഭയോട് ചേർന്ന് നിന്നുകൊണ്ട് സമുദായ പൈതൃകം നഷ്ടപ്പെടുത്താതിരിക്കാൻ "  പിതാവ് യുവജനങ്ങളോട് ആഹ്വാനം  ചെയ്തു. യുവജനങ്ങളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം ബെർലിൻ ഏകദിന വിനോദയാത്രയോടുകൂടി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു.സംഘടനയുടെ സ്ഥാപനത്തിന് തുടക്കം കുറിക്കാൻ സഹായിച്ചവരെ പ്രത്യേക അനുസ്മരിക്കുകയും, പ്രഥമ ഡയറക്ടർ ജോയ്സ്മോൻ മാവേലിൽ പരിപാടിയിൽ പങ്കെടുക്കുകയും ആശംസ അറിയുകയും ചെയ്തു.നിധിൻ ഷാജി വെച്ചുവെട്ടിക്കൽ , നിജോ ജോണി പണ്ടാരശ്ശേരിയിൽ , ജോസ്മി ജോസ് അത്താനിക്കൽ ,തോബിയാസ് പറപ്പള്ളിൽ , മെറിൻ മേരി ബിജു പാട്ടക്കണ്ടതിൽ,സിജോ സാബു നെടുംതൊട്ടിയിൽ, ബോണി സൈമൺ ഈഴറാത്ത്, ജെബിൻ ജെയിംസ് കളരിക്കൽ, ഫെലിക്സ് ഫ്രാൻസീസ് പടവെട്ടുംകാലയിൽ,സാൻജോ സൈമൺ കീതൊട്ടിയില്, ജെൻസി ജോൺസൺ കട്ടയ്ക്കാംതടത്തിൽ ഡയറക്ടർ ചിഞ്ചു അന്ന പൂവത്തേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി