ബെർലിൻ: കെ.സി.വൈ.എൽ ജർമ്മനിയുടെ നേതൃത്വത്തിൽ ദാഹ് കൂട്ടായ്മയുമായി സഹകരിച്ച് യുറോപ്പിലെ ജർമ്മനി, ഓസ്ട്രിയ, സ്വിറ്റ്സർലാൻഡ്, ഇറ്റലി, നെതർലാൻഡ്,ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലെ യുവജനങ്ങൾ പങ്കെടുത്ത യൂറോപ്യൻ ക്നാനായ യുവജന സംഗമം "സെർവുസ് "കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യൂ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ മാർ മാത്യൂ മൂലക്കാട്ട് പിതാവിന്റെ കാർമ്മികത്വത്തിൽ പരിശുദ്ധ കുർബാനയോടു കൂടി തുടങ്ങിയ പൊതുസമ്മേളനത്തിൽ കെ.സി.വൈ.എൽ ജർമ്മനി പ്രസിഡന്റ് ശ്രീ നിധിൻ ഷാജി വെച്ചുവെട്ടിക്കൽ അധ്യക്ഷത വഹിച്ചു. "ദൈവത്തോടും സഭയോടുമുള്ള അചഞ്ചലമായ വിശ്വസ്തത കാത്തു പരിപാലിച്ചു കൊണ്ട് സമുദായത്തിന്റെ കൂട്ടായ്മയും പാരമ്പര്യവും പരിപോഷിപ്പിക്കണമെന്ന്" ഉദ്ഘാടന പ്രസംഗത്തിലൂടെ അഭിവന്ദ്യ പിതാവ് യുവജനങ്ങളെ ഓർമ്മപ്പെടുത്തി . കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ശ്രീ ലിബിൻ ജോസ് പാറയിൽ മുഖ്യ പ്രഭാഷണവും സ്പിരിച്ചൽ അഡ്വൈസർ ഫാ. ബിനോയ് കൂട്ടനാൽ ആമുഖ പ്രഭാഷണവും നടത്തി. "സ്വവംശ വിവാഹനിഷ്ഠയിലൂടെ ക്നാനായ സമുദായത്തെ വളർത്തണമെന്ന്" യുവജനങ്ങളോട് ശ്രീ ലിബിൻ ജോസ് പാറയിൽ മുഖ്യപ്രഭാഷണത്തിലൂടെ ആഹ്വാനം ചെയ്തു. യൂറോപ്പിലെ ക്നാനായ യുവജനങ്ങളെ ഏകോപിപ്പിക്കുക,യുവജനങ്ങൾ തമ്മിൽ സൗഹൃദങ്ങൾ സ്ഥാപിക്കുക,യൂറോപ്പിൽ സമുദായ ശാക്തീകരണത്തിനു യുവജനങ്ങളെ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മൂന്നുദിവസം നീണ്ടുനിന്ന യുവജന സംഗമത്തിൽ നൂറോളം യുവജനങ്ങൾ പങ്കെടുത്തു.ഡയറക്ടർ ശ്രീമതി ചിഞ്ചു അന്ന പൂവത്തേൽ കെ.സി.വൈ.എൽ പതാക ഉയർത്തി ഔദ്യോഗികമായി തുടക്കം കുറിച്ച സംഗമത്തിൽ വിവിധ രാജ്യങ്ങളിലെ യുവജനങ്ങൾ പരസ്പരം പരിചയപ്പെടുന്നതിനായി ഐസ് ബ്രേക്കിംഗ് പ്രോഗ്രാമുകളും , യുവജനങ്ങളുടെ കലാകായികപരിപാടികളും നടത്തപ്പെട്ടു. യുവജനങ്ങളുടെ നേതൃത്വപാടവത്തെ ലക്ഷ്യമാക്കിയുള്ള സെഷൻ ശ്രീ ലിബിൻ ജോസ് പാറയിൽ നയിച്ചു. നിജോ ജോണി പണ്ടാരശേരിയിൽ,മരിയ സജി പുന്നക്കാട്ട്, കെ സി വൈൽ ജർമ്മനി പ്രഥമ പ്രസിഡന്റ് നിധീഷ് തോമസ് പന്തമാം ചുവട്ടിൽ, തോബിയാസ് പറപള്ളിയിൽ എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ അഡ്വൈസർ സി. ജോമി SJC , ഫാ. മാനോജ് എലിതടത്തിൽ, ജോസ്മി ജോസ് അത്താനിക്കൽ ,ജോജി ജോസഫ് മെത്തായത്ത്, സിജോ സാബു നെടുംതൊട്ടിയിൽ, ബോണി സൈമൺ ഈഴറാത്ത്, ജെബിൻ ജെയിംസ് കളരിക്കൽ, സേറ മോഹൻ ആലോപറമ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഏകദിന കപ്പൽ സവാരിയോടുകൂടി ത്രിദിന യുവജന സംഗമം പരിയവസാനിച്ചു.
" സെർവുസ് " - യൂറോപ്പ്യൻ ക്നാനായ യുവജന സംഗമം അഭിവന്ദ്യ മാർ മാത്യൂ മൂലക്കാട്ട് ഉത്ഘാടനം ചെയ്തു
ബെർലിൻ: കെ.സി.വൈ.എൽ ജർമ്മനിയുടെ നേതൃത്വത്തിൽ ദാഹ് കൂട്ടായ്മയുമായി സഹകരിച്ച് യുറോപ്പിലെ ജർമ്മനി, ഓസ്ട്രിയ, സ്വിറ്റ്സർലാൻഡ്, ഇറ്റലി, നെതർലാൻഡ്,ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലെ യുവജനങ്ങൾ പങ്കെടുത്ത യൂറോപ്യൻ ക്നാനായ യുവജന സംഗമം "സെർവുസ് "