കെ.സി.വൈ.എൽ ജർമ്മനിയുടെ പ്രവർത്തന വർഷ ഉൽഘാടനവും മാർഗരേഖ പ്രകാശനവും നടത്തപ്പെട്ടു.

ബെർലിൻ: കെ.സി.വൈ.എൽ ജർമ്മനിയുടെ 2022-2023 പ്രവർവർത്തന വർഷ ഉദ്ഘാടനവും , മാർഗരേഖ പ്രകാശനവും നടത്തപ്പെട്ടു. യൂറോപ്യൻ യുവജന സംഗമം സെർവുസിനോടനുബന്ധിച്ചു നടത്തിയ പരിപാടിയിൽ കോട്ടയം അതിരൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു മുലക്കാട്ട് പിതാവ് സന്നിഹിതനായിരുന്നു.

· 1 min read
കെ.സി.വൈ.എൽ ജർമ്മനിയുടെ പ്രവർത്തന വർഷ ഉൽഘാടനവും മാർഗരേഖ പ്രകാശനവും നടത്തപ്പെട്ടു.

ബെർലിൻ: കെ.സി.വൈ.എൽ ജർമ്മനിയുടെ 2022-2023 പ്രവർവർത്തന വർഷ ഉദ്ഘാടനവും , മാർഗരേഖ പ്രകാശനവും നടത്തപ്പെട്ടു. യൂറോപ്യൻ യുവജന സംഗമം സെർവുസിനോടനുബന്ധിച്ചു നടത്തിയ പരിപാടിയിൽ കോട്ടയം അതിരൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു മുലക്കാട്ട് പിതാവ് സന്നിഹിതനായിരുന്നു. പ്രസിഡന്റ് ശ്രീ നിധിൻ ഷാജി വെച്ചുവെട്ടിക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേള്ളനത്തിൽ സിസ്റ്റർ അഡ്വൈസർ സി.ജോമി SJC കെ.സി.വൈ.എൽ ജർമ്മനിയുടെ 2022-23 വർഷത്തെ മാർഗരേഖ കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡന്റ് ശ്രീ ലിബിൻ ജോസ് പാറയിലിനു കൈമാറി.സ്പിരിച്ചൽ അഡ്വൈസർ ഫാ.ബിനോയ് കൂട്ടനാൽ ആമുഖ പ്രഭാഷണത്തിലൂടെ യുവജനങ്ങൾ ക്രൈസ്തവ വിശ്വാസത്തിൻറെ തായിത്തണ്ടിൽ ചേർന്നു നിന്നു  പാരമ്പര്യങ്ങളെ മുറുകെ പിടിച്ച് നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന സമൂഹമായി  വളരണമെന്ന് യുവജനങ്ങളെ ഓർമ്മപ്പെടുത്തി.  നിജോ ജോണി പണ്ടാരശേരിയിൽ, മരിയ സജി പുന്നയ്ക്കാട്ട് , തോബിയാസ് പറപ്പളിയിൽ എന്നിവർ പ്രസംഗിച്ചു. ചിഞ്ചു അന്ന പൂവത്തേൽ,ജോസ്മി ജോസ് അത്താനിക്കൽ ,ജോജി ജോസഫ് മെത്തായത്ത്, സിജോ സാബു നെടുംതൊട്ടിയിൽ, ബോണി സൈമൺ ഈഴറാത്ത്, മെറിൻ മേരി ബിജു പാട്ടക്കണ്ടതിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.