ബെര്‍ലിന്‍: കെസിവൈഎല്‍ ജര്‍മനിയുടെ 2021-2022 പ്രവര്‍ത്തനവര്‍ഷ ഉത്ഘാടനവും മാര്‍ഗരേഖ പ്രകാശനവും അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശേരില്‍ പിതാവ് നിര്‍വഹിച്ചു. വിര്‍ച്വല്‍ പ്ലാറ്റ്ഫോം സൂം മുഖേന നടത്തപ്പെട്ട യോഗത്തില്‍ കെസിവൈഎല്‍ പ്രസിഡന്‍റ് നിധിന്‍ ഷാജി വെച്ചുവെട്ടിക്കല്‍ സ്വാഗതം പറഞ്ഞു. സെക്രെട്ടറി മരിയ സജി പുന്നക്കാട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെസിവൈഎല്‍ ചാപ്ലിയന്‍ ഫാ.ബിനോയ് കൂട്ടാനാല്‍ ആമുഖപ്രഭാഷണം നടത്തി. ഉത്ഘാടനപ്രസഗത്തില്‍ ‚‘‘യൂറോപ്പിലെ ക്നാനായ യുവാക്കള്‍ പരസ്പരം നല്ല ബന്ധങ്ങള്‍ സ്ഥാപിച്ചു സമുദായത്തെ യൂറോപ്പില്‍ വളര്‍ത്തണമെന്നു” പിതാവ് യുവജനങ്ങളെ ഓര്‍മപ്പെടുത്തി. കെസിവൈഎല്‍ അതിരൂപത ചാപ്ലിയന്‍ ഫാ.ചാക്കോ വണ്ടകുഴിയില്‍ അധ്യക്ഷത വഹിച്ചു. അധ്യക്ഷ പ്രസഗത്തില്‍ “മൂല്യ ബോധമുള്ള യുവതലമുറയെ വളര്‍ത്തിയെടുക്കണമെന്ന്” യുവാക്കളോടായ് ആഹ്വാനം ചെയ്തു. കെസിവൈഎല്‍ മലബാര്‍ റീജിയന്‍ ചാപ്ലിയന്‍ ഫാ.ബിബിന്‍ കണ്ടോത്ത്, ബറുമറിയം പാസ്റ്റര്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ.ജോസ് നെടുങ്ങാട്ട് എന്നിവര്‍ കെസിവൈഎല്‍ ജര്‍മനിക്കുവേണ്ടി പിതാവിനു പ്രവര്‍ത്തനമാര്‍ഗരേഖ നല്‍കി പ്രകാശനം ചെയ്തു.
തുടര്‍ന്നു വിവിധങ്ങളായ വിര്‍ച്വല്‍ കലാപരിപാടികള്‍ ഡയറക്ടര്‍ ചിഞ്ചു അന്ന പൂവത്തേലിന്‍റെ നേതൃത്തതില്‍ നടത്തപ്പെട്ടു., കെസിവൈഎല്‍ അതിരൂപത പ്രസിഡന്‍റ് ലിബിന്‍ ജോസ് പാറയില്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. കെസിവൈഎല്‍ സിസ്റ്റര്‍ അഡ്വൈസര്‍ Sr.ജോമി SJC നന്ദി പറഞ്ഞു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നു 120 ഓളം യുവജനങ്ങള്‍ പങ്കെടുത്തു. വിര്‍ച്വല്‍ പ്ലാറ്റ്ഫോം സാങ്കേതിക സഹായത്തിനു ഡിജിറ്റല്‍ മീഡിയ & ഐടി അഡ്വയ്സെര്‍ ബോണി സൈമണ്‍ ഈഴാറത്തും മറ്റുപരിപാടികള്‍ക്ക് എക്സിക്യുട്ടീവ് അഗങ്ങളും നേതൃത്വം നല്‍കി.