ബെര്‍ലിന്‍: കെസിവൈഎല്‍ ജര്‍മനിയുടെ നേതൃത്വത്തില്‍ ജര്‍മനി,ഓസ്ട്രിയ,സ്വിറ്റ്സര്‍ലാന്‍ഡ് ക്നാനാനായ യുവജന സഗമം “ദാഹ്” എന്ന പേരില്‍ ഓണ്‍ലൈന്‍ ഫ്ലാറ്റ്ഫോം zoom മുഖേന നടത്തപ്പെട്ടു. യൂറോപ്പിലെ ജർമ്മൻ ഭാഷ സംസാരിക്കുന്ന ജർമനി(Deutschland),ഓസ്ട്രിയ(Austria),സ്വിറ്റ്സർലൻഡ്(Confederation Helvetica-CH) എന്നീ രാജ്യങ്ങളുടെ ആദ്യാക്ഷരങ്ങൾ ചേർത്തു രൂപംനൽകിയ “D-A-CH”(ദാഹ്) എന്ന കൂട്ടായ്മ തനതായ ക്നാനായ പാരമ്പര്യത്തിലും വിശ്വാസത്തിലും വളരുന്ന യുവജനങ്ങളെ ഒരുമിച്ചു കൊണ്ടുവരുവാനും, പരസ്പരസൗഹൃദങ്ങൾ വളർത്തി ക്നാനായ സമുദായത്തെ യൂറോപ്പിലെ മണ്ണിൽ ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു. സംഗമത്തിനുമെറിൻ പാട്ടകണ്ടത്തില്‍ സ്വാഗതം പറഞ്ഞു. കെസിവൈല്‍ ചാപ്ലിൻ ഫാ.ബിനോയി കൂട്ടനാല്‍ ആമുഖപ്രഭാഷണം നടത്തി. അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവ് അധ്യക്ഷതവഹിച്ചു. അധ്യക്ഷ പ്രസംഗത്തില്‍ ക്നാനായമലങ്കര സമുദായത്തിൻറെ ചരിത്രംവിവരിക്കുകയും, ക്നാനായ സമുദായം കുടിയേറ്റത്തിൽ അധിഷ്ഠിതമായ സമുദായമാണെന്നും,സമുദായത്തിൻറെ പാരമ്പര്യവും തനിമയും യൂറോപ്പിലും മുറുകെ പിടിക്കണമെന്ന് യുവജനങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്തു. യൂറോപ്പിൽ ജനിച്ച് വളർന്നു സമുദായ പാരമ്പര്യവും തനിമയും മുറുകെപ്പിടിച്ച് വിവാഹ ജീവിതം നയിക്കുന്ന സ്വിറ്റ്സര്‍ലാന്‍ഡിലെ ദമ്പതികൾ ക്രിസ്ജോ, മെബിള്‍ കുന്നതേട്ട്,ഫെലിക്സ്,ദീപ്തി തച്ചേട്ട്, ജര്‍മനിയില്‍നിന്നും വിവാഹിതരായ നവദമ്പതികള്‍ അല്‍ബിന്‍,ഗീതു മീമ്പുംതാനത്ത് എന്നിവർ തങ്ങളുടെ ജീവിത അനുഭവങ്ങൾ പങ്കുവെച്ചത് യുവജനങ്ങൾക്ക് ആവേശവും പ്രേചോദനവുമായി. യുവജനങ്ങൾക്ക് പരസ്പരം പരിചയപ്പെടാനും ആശയങ്ങൾ കൈമാറ്റം ചെയ്യാനും സംഗമത്തിലൂടെ സാധിച്ചു.ദാഹ് എന്ന കൂട്ടായ്മക്കു കീഴിൽ സാഹോദര്യത്തിലും സ്നേഹത്തിലും ഒരുമയിലും തുടർന്നും മൂന്നു രാജ്യങ്ങളിലെ യുവജനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുവാനും സഹകരിക്കുവാനും തീരുമാനിച്ചു. അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് സംഗമത്തിന് ആശംസ അറിയിക്കുകയും ആശിർവാദം നൽകുകയും ചെയ്തു. ഔസ്ട്രിയയില്‍ നിന്നും ഫെലീന പുത്തൻപുര നന്ദി പറഞ്ഞു. മറ്റു പരിപാടികൾക്ക് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.
DACH ജര്‍മനി,ഓസ്ട്രിയ, സ്വിറ്റ്സര്‍ലാന്‍ഡ് ക്നാനായ യുവജന സംഗമം നടത്തപ്പെട്ടു.
കെസിവൈഎല്‍ ജര്‍മനിയുടെ നേതൃത്വത്തില്‍ ജര്‍മനി,ഓസ്ട്രിയ,സ്വിറ്റ്സര്‍ലാന്‍ഡ് ക്നാനാനായ യുവജന സഗമം “ദാഹ്” എന്ന പേരില്‍ ഓണ്‍ലൈന്‍ ഫ്ലാറ്റ്ഫോം zoom മുഖേന നടത്തപ്പെട്ടു.