AVE MARIA

ജപമാല മാസമായ ഒക്ടോബറിൽ പരിശുദ്ധ അമ്മയോടുള്ള ഭക്തിയും വിധേയത്വവും പ്രകടിപ്പിക്കാനും , കനിഞ്ഞു നൽകിയ അനുഗ്രഹങ്ങൾക്ക് ദൈവത്തോട് നന്ദി പറഞ്ഞ്,ജപമാല റാണിയുടെ തിരുനാൾ ദിനത്തിൽ ആരംഭിച്ചു 10 ദിവസം നീണ്ടു നിൽക്കുന്ന "ആവേ മരിയ " ജപമാല പ്രാർത്ഥനാ കൂട്ടായ്മയ നടത്തപ്പെട്ടു.

· 1 min read
AVE MARIA

ജപമാല മാസമായ ഒക്ടോബറിൽ പരിശുദ്ധ അമ്മയോടുള്ള ഭക്തിയും വിധേയത്വവും പ്രകടിപ്പിക്കാനും , കനിഞ്ഞു നൽകിയ അനുഗ്രഹങ്ങൾക്ക് ദൈവത്തോട് നന്ദി പറഞ്ഞ്,ജപമാല റാണിയുടെ തിരുനാൾ ദിനത്തിൽ ആരംഭിച്ചു 10 ദിവസം നീണ്ടു നിൽക്കുന്ന  "ആവേ മരിയ " ജപമാല പ്രാർത്ഥനാ കൂട്ടായ്മയ നടത്തപ്പെട്ടു. വിവിധ യൂണീറ്റുകളിലെ യുവജനങ്ങളും മതബോധന ക്ലാസിലെ കുട്ടികളും , കുടുബങ്ങളും ജപമാലക്ക് നേതൃത്വം നൽകി. ജപമാല സമർപ്പണത്തിലൂടെ പരിശുദ്ധ അമ്മ വഴി ഈശോയിലേക്കുള്ള തീർത്ഥയാത്രയിൽ യുവജനങ്ങൾ തങ്ങളെയും തങ്ങളുടെ കുടുംബങ്ങളെയും തങ്ങളുടെ എല്ലാ പ്രാർത്ഥനകളും നിയോഗങ്ങളും ഈശോയ്ക്ക് സമർപ്പിച്ച് അനുഗ്രഹങ്ങൾക്കായി ആഗ്രഹിച്ചു പ്രാർത്ഥിച്ചു. പത്താം ദിവസം വൈകിട്ട് 4 മണിക്ക് Nüremberg ൽ ജപമാലയും വിശുദ്ധ കുർബാനയും ഫാ. മനോജ് എലിതടത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ജോസ്മി ജോസ്, അലക്സ് ജെയിംസ്, മിറാൾഡ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.