അഗാപ്പെ 2022: കെ.സി.വൈ.എൽ ജർമ്മനിയുടെ സതേൺ റീജിയൻ മീറ്റിങ്ങും കുടുംബ സംഗമവും അഭിവന്ദ്യ മാർ കുരിയൻ വയലുങ്കൽ ഉദ്ഘാടനം ചെയ്തു.

സ്റ്റുട്ട്ഗാർട്ട് : അഗാപ്പെ 2022 കെ.സി.വൈ.എൽ ജർമ്മനിയുടെ സതേൺ റീജിയൻ മീറ്റിങ്ങും കുടുംബ സംഗമവും അൾജീരിയ, ടുണേഷ്യ അപ്പസ്തോലിക് നൂൻഷ്യോ മാർ കുരിയൻ വയലുങ്കൽ പിതാവ് ഉദ്ഘാടനം ചെയ്തു.

· 1 min read
അഗാപ്പെ 2022: കെ.സി.വൈ.എൽ ജർമ്മനിയുടെ സതേൺ റീജിയൻ മീറ്റിങ്ങും കുടുംബ സംഗമവും അഭിവന്ദ്യ മാർ കുരിയൻ വയലുങ്കൽ ഉദ്ഘാടനം ചെയ്തു.

സ്റ്റുട്ട്ഗാർട്ട് : അഗാപ്പെ 2022 കെ.സി.വൈ.എൽ ജർമ്മനിയുടെ സതേൺ റീജിയൻ മീറ്റിങ്ങും കുടുംബ സംഗമവും അൾജീരിയ, ടുണേഷ്യ അപ്പസ്തോലിക് നൂൻഷ്യോ മാർ കുരിയൻ വയലുങ്കൽ പിതാവ് ഉദ്ഘാടനം ചെയ്തു. സ്‌റ്റുട്ട്ഗാർട്ട്  റീജണിലെ സെന്റ് മൗറീഷ്യസ് ഓഡ്ഹൈം ദേവാലയത്തിൽ അഭിവന്ദ്യ മാർ കുരിയൻ വയലുങ്കൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ  പരിശുദ്ധ കുർബാനയോടുകൂടി തുടങ്ങിയ പൊതുസമ്മേളനത്തിൽ കെ.സി.വൈ.എൽ ജർമ്മനി വൈസ് പ്രസിഡന്റ് ശ്രീ നിജോ ജോണി പണ്ടാരശേരിയിൽ അധ്യക്ഷത വഹിച്ചു. "യുവജനങ്ങളിലെ ദൈവീക പ്രകാശം, നന്മയുടെ വെളിച്ചം അത് കെട്ട് പോകാതെ മറ്റുള്ളവരിലേക്ക് പ്രവഹിപ്പിക്കുകയും അങ്ങനെ ലോകം മുഴുവൻ പ്രകാശപൂർണമാക്കാൻ ശ്രമിക്കണമെന്നും, കൂട്ടായ്മയിൽ ഒന്നിച്ചു വളരുകയും മറ്റുള്ളവരെ വളർത്തുകയും ചെയ്യണമെന്ന് " ഉദ്ഘാടന പ്രസംഗത്തിലൂടെ അഭിവന്ദ്യ പിതാവ് യുവജനങ്ങളെ ഓർമ്മപ്പെടുത്തി. സ്പിരിച്ചൽ അഡ്വൈസർ ഫാ.ബിനോയ് കൂട്ടാനാൽ ആമുഖ പ്രഭാഷണവും, സിസ്റ്റർ അഡ്വൈസർ സി.ജോമി SJC , ഫാ.ജോണി ചാമപാറ, ഫാ. ജെന്നിസ് തോമസ് വെച്ചുവെട്ടിക്കൽ എന്നിവർ ആശംസ അർപ്പിച്ചും സംസാരിച്ചു. ജർമ്മനിയിൽ യൂണീറ്റ് തലത്തിൽ കെ.സി.വൈ.എൽ സംഘടനയെ ശക്തിപ്പെടുത്തുക, ക്നാനായ യുവജനങ്ങളെ ഏകോപിക്കുക, അവരുടെ ആധ്യാത്മിക വളർച്ചയെ പരിപോഷിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി നടത്തപ്പെട്ട സംഗമത്തിൽ അറുപതോളം അംഗങ്ങൾ പങ്കെടുത്തു.ജോജി ജോസ് മെത്തായത്ത്, ജോസ്മി ജോസ് അത്താനിക്കൽ ,ചിഞ്ചു അന്ന പൂവത്തേൽ എന്നിവർ പ്രസംഗിച്ചു. യുവജനങ്ങളുടെ  കലാപരിപാടികൾക്കു ശേഷം ഏവരും സ്നേഹവിരുന്നിൽ പങ്കെടുത്തു. അഞ്ജു തങ്കച്ചൻ തടത്തിൽ, ജെയ്സ്മോൻ ജേക്കബ് ചാമപാറ, സ്റ്റിബിൻ ചാമപാറ, അജീന ഷിബു ചേലമലയിൽ, ജാക്സൺ ജെയിംസ് ആനിമൂട്ടിൽ, മാത്യൂസ് തോമസ് അടിയായിപ്പളളിൽ, അമൽ ടോമി മുണ്ടുതറയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.