അഗാപ്പെ 2: കെ.സി.വൈ.എൽ ജർമ്മനിയുടെ നോർതേൺ റീജിയൻ മീറ്റിങ്ങും കുടുംബ സംഗമവും ക്രിസ്തുമസ് ആഘോഷവും അഭിവന്ദ്യ മാർ കുരിയൻ വയലുങ്കൽ ഉദ്ഘാടനം ചെയ്തു.

അഗാപ്പെ 2 കെ.സി.വൈ.എൽ ജർമ്മനിയുടെ നോർതേൺ റീജിയൻ മീറ്റിങ്ങും കുടുംബ സംഗമവും അൾജീരിയ, ടുണേഷ്യ അപ്പസ്തോലിക് നൂൻഷ്യോ മാർ കുരിയൻ വയലുങ്കൽ പിതാവ് ഉദ്ഘാടനം ചെയ്തു.

· 1 min read
അഗാപ്പെ 2: കെ.സി.വൈ.എൽ ജർമ്മനിയുടെ നോർതേൺ റീജിയൻ മീറ്റിങ്ങും കുടുംബ സംഗമവും  ക്രിസ്തുമസ് ആഘോഷവും അഭിവന്ദ്യ മാർ കുരിയൻ വയലുങ്കൽ ഉദ്ഘാടനം ചെയ്തു.

സോളിങ്ങൻ-ജർമ്മനി : അഗാപ്പെ 2 കെ.സി.വൈ.എൽ ജർമ്മനിയുടെ നോർതേൺ റീജിയൻ മീറ്റിങ്ങും കുടുംബ സംഗമവും അൾജീരിയ, ടുണേഷ്യ അപ്പസ്തോലിക് നൂൻഷ്യോ മാർ കുരിയൻ വയലുങ്കൽ പിതാവ് ഉദ്ഘാടനം ചെയ്തു. നോർത്ത്റൈൻ വെസ്റ്റ്ഫാളൻ  റീജണിലെ സെന്റ് ജോസഫ് സോളിങ്ങൻ ദേവാലയത്തിൽ അഭിവന്ദ്യ മാർ കുരിയൻ വയലുങ്കൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ  പരിശുദ്ധ കുർബാനയോടുകൂടി തുടങ്ങിയ പൊതുസമ്മേളനത്തിൽ കെ.സി.വൈ.എൽ ജർമ്മനി പ്രസിഡന്റ് ശ്രീ നിധിൻ ഷാജി വെച്ചുവെട്ടിക്കൽ അധ്യക്ഷത വഹിച്ചു. "ക്നാനായക്കാരുടെ ഐക്യം നിലനിന്നു പോകണമെന്നും, തെറ്റിദ്ധാരണകളിലും അസത്യങ്ങളിലും പെട്ടുപോകാതെ സത്യത്തെ കണ്ടത്താൻ ശ്രമിക്കണമെന്നും അതിനായി സത്യം പറഞ്ഞു തരുന്ന വ്യക്തിത്വങ്ങളെ തിരച്ചറിയണമെന്നും, നമ്മിലെ സാഹോദര്യ ബന്ധം കാത്തുസൂക്ഷിക്കണമെന്നും പരസ്പരം സഹായിക്കാനും സംരക്ഷിക്കുവാനുമുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നും" ഉദ്ഘാടന പ്രസംഗത്തിലൂടെ അഭിവന്ദ്യ പിതാവ് യുവജനങ്ങളെ ഓർമ്മപ്പെടുത്തി. സ്പിരിച്ചൽ അഡ്വൈസർ ഫാ.ബിനോയ് കൂട്ടാനാൽ ആമുഖ പ്രഭാഷണവും, ഡയറക്ടർ  ചിഞ്ചു അന്ന പൂവത്തേൽ, ദാഹ് കോഡിനേറ്റർ ഫെലീന പുത്തൻപുരയിൽ, അബ്രാഹാം കുരുട്ടുപറമ്പിൽ എന്നിവർ ആശംസ അർപ്പിച്ചും സംസാരിച്ചു. പരിശുദ്ധ കുർബാനയ്ക്ക് ഫാ.ബിനോയ് കൂട്ടനാൽ, ഫാ.ജെന്നിസ് വെച്ചുവെട്ടിക്കൽ ,ഫാ. അനൂപ് ഇലവുങ്കൽചാലിൽ, ഫാ. സൈജു മേക്കരെ എന്നിവർ സഹകാർമികത്വം വഹിച്ചു.  ജർമ്മനിയിൽ യൂണീറ്റ് തലത്തിൽ കെ.സി.വൈ.എൽ സംഘടനയെ ശക്തിപ്പെടുത്തുക, ക്നാനായ യുവജനങ്ങളെ ഏകോപിക്കുക, അവരുടെ ആധ്യാത്മിക വളർച്ചയെ പരിപോഷിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി ഒരു ദിവസം നീണ്ടു നിന്ന  സംഗമത്തിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു. വിവിധ തലമുറകളുടെ സംഗമം എന്ന സവിശേഷത അഗാപ്പെ 2 നെ മറ്റു പരിപാടികളിൽ നിന്നും വേറിട്ടു നിർത്തി. ജർമ്മനിയിലെ മുതിർന്ന തലമുറക്കാരും , കുട്ടികളും , ഓസ്ട്രിയയിൽ നിന്നും ദാഹ് പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. ക്നാനായക്കാരെക്കുറിച്ച് അറിയുന്നതിനും പഠിക്കുന്നതിനും വേണ്ടി മുൻ നയതന്ത്ര ഉദ്യോഗസ്ഥയായ ജർമ്മൻ യുവതിയും പരിപാടിയിൽ അതിഥിയായി എത്തി എന്നുള്ളത് ഒരു പുതുമയുള്ളതായി. യുവജനങ്ങളുടെ കലാപരിപാടികൾക്കു ശേഷം ഏവരും സ്നേഹവിരുന്നിൽ പങ്കെടുത്തു. തുടർന്നു ക്രിസ്തുമസ് ആഘോഷവും ഡിജെയും നടത്തപ്പെട്ടു. നിജോ ജോണി പണ്ടാരശ്ശേരിയിൽ , തോബിയാസ് പറപ്പള്ളിൽ , മെറിൻ മേരി ബിജു പാട്ടക്കണ്ടതിൽ, എബിൻ ജോൺ രാമച്ചനാട്ട്, സിനോയി സിറിയക് മൂലക്കാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.