സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ മരണമടഞ്ഞ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി കുർബാന അർപ്പിച്ച് ജർമ്മൻ ക്നായ യുവജനങ്ങൾ

സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ മരണമടഞ്ഞ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി കുർബാന അർപ്പിച്ച് കെ.സി.വൈ.എൽ ജർമ്മനി.

· 1 min read
സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ മരണമടഞ്ഞ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി കുർബാന അർപ്പിച്ച് ജർമ്മൻ ക്നായ യുവജനങ്ങൾ

ബെർലിൻ: സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ മരണമടഞ്ഞ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി കുർബാന അർപ്പിച്ച് കെ.സി.വൈ.എൽ ജർമ്മനി . ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തിയ വിശുദ്ധ കുർബാനയിലും ഒപ്പീസിലും നിരവധി യുവജനങ്ങൾ പങ്കെടുത്തു. പരിശുദ്ധ കുർബാനക്ക് കെസിവൈഎൽ ജർമ്മനിയുടെ ചാപ്ലിയൻ ഫാദർ ബിനോയ് കൂട്ടനാലൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. അനൂപ് ഇലവുങ്കച്ചാലിൽ സഹകാർമികത്വവും വചനസന്ദേശവും നൽകി. ജി.കെ.സി.വൈ.എൽ ഡയറക്ടർ ചിഞ്ചുവിന്റെ പിതാവ് പരേതനായ  രാജു പൂവത്തേൽ, ഫ്രാങ്ക്ഫൂട്ട് യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർ അഞ്ചുവിന്റെ ഭർതൃപിതാവ് പരേതനായ ജോൺ പതിപ്ലാക്കിൽ എന്നിവരെ പ്രത്യേകം അനുസ്മരിച്ചു പ്രാർഥിച്ചു.  ശുദ്ധികരണ സ്ഥലത്തെ ആത്മാക്കളെ സഹായിക്കാന്‍ വിശ്വസികളുടെ പ്രാര്‍ത്ഥനയ്ക്കും അള്‍ത്താരയിലെ ബലികള്‍ക്കും, ദാനധര്‍മ്മങ്ങള്‍ക്കും മറ്റു ഭക്ത കൃത്യങ്ങള്‍ക്കും കഴിയുമെന്ന സഭയുടെ വിശ്വാസത്തെയും പ്രബോധനങ്ങളെയും മുടുകെ പിടിച്ചു മരിച്ചവര്‍ക്കുവണ്ടി  തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാന്‍ കെ.സി.വൈ.എൽ ജർമ്മനി യുവജനങ്ങൾക്ക് ആഹ്വാനം നൽകി. ജി.കെ.സി.വൈ.എൽ ബ്രമൻ യൂണിറ്റ് പ്രസിഡൻ്റ് മെറിൻ, ആൻമരിയ , ഏബേൽ, അലൻ,ബ്ലെസി ,ജെൻസി , അനർഗ, ജാബിൻ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ കുർബാനക്ക് നേതൃത്വം നൽകി